കേരളം

ഓഫീസില്‍ മക്കളെ വിലക്കി കെഎസ്ആര്‍ടിസി; ലംഘിച്ചാല്‍ കര്‍ശന നടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ജീവനക്കാര്‍ ഓഫീസില്‍ മക്കളുമായി വരുന്നതിനെ കര്‍ശനമായി വിലക്കി കെഎസ്ആര്‍ടിസി. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കും. ജീവനക്കാര്‍ കുട്ടികളെ കൂട്ടി വരുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

ഓഫീസ് സമയത്ത് കുട്ടികളെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പാലിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. ഓഫീസുകള്‍, യൂണിറ്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ