കേരളം

ഭർത്താവിനൊപ്പം ജീവിക്കാൻ സമ്മതിക്കുന്നില്ല ; മാതാപിതാക്കളെ വിഡിയോ കോളിലൂടെ 'മൊഴി ചൊല്ലി' മകൾ

സമകാലിക മലയാളം ഡെസ്ക്

പെരിന്തൽമണ്ണ: ഭർത്താവിനൊപ്പം ജീവിക്കാൻ സ്വന്തം മാതാപിതാക്കൾ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് മകൾ വനിതാ കമ്മീഷനിൽ. മലപ്പുറം സ്വദേശിനിയായ സ്ത്രീ വിദേശത്തിരുന്നാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്.  കമ്മീഷൻ നടത്തിയ ഒത്ത് തീർപ്പ് ചർച്ചയിലാണ് നാടകീയമായി യുവതി മാതാപിതാക്കളെ മൊഴി ചൊല്ലിയത്.  

വിഡിയോ കോളിൽ പരസ്പരം സംസാരിക്കാൻ കമ്മീഷൻ അം​​ഗമാണ് സംവിധാനമുണ്ടാക്കിയത്. ഫോൺ എടുത്തപ്പോൾ മാതാപിതാക്കൾക്ക് അദാലത്തിൽ വച്ച് കൈമാറുകയും ചെയ്തു. ഉടനെയാണ് നി​ങ്ങ​ളു​മാ​യി എ​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ദ​യ​വു ചെ​യ്ത് ശ​ല്യം ചെ​യ്യ​രു​തെ​ന്നും യുവതി അമ്മയോട് വ്യക്തമാക്കിയത്.

ഒരു വർഷത്തിലേറെയായി മകൾ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അറിവില്ലെന്നായിരുന്നു പെൺകുട്ടിയുടെ അമ്മയുടെ വാദം. മകളെ ഭർതൃ വീട്ടുകാർ പിടിച്ചുവച്ചിരിക്കുകയാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മകൾ കൂ​ടെ നി​ൽ​ക്ക​ണ​മെ​ന്ന വാ​ശി​യാ​ണ് സ്വ​ന്തം വീ​ട്ടു​കാ​ർ​ക്കെ​ന്നാ​യി​രു​ന്നു ഭ​ർ​തൃ​മാ​താ​പി​താ​ക്ക​ളു​ടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി