കേരളം

അശ്ലീല വിഡിയോ കാട്ടിത്തരാമെന്ന പ്രലോഭനത്തില്‍ വീണില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്നില്‍ വന്‍ റാക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; അശ്ലീല വിഡിയോ കാട്ടിത്തരാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തിരുവനന്തപുരം പട്ടത്തെ ട്യൂഷന്‍ സെന്ററിനു മുന്നില്‍ നിന്നാണ് കുട്ടിയെ ബൈക്കില്‍ ബലമായി പിടിച്ചുകയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അശ്ലീല ചിത്രങ്ങളും വിഡിയോയും കാണിച്ച് കുട്ടികളെ പ്രലോഭിപ്പിക്കുന്ന റാക്കറ്റ് സ്‌കൂളുകള്‍ക്കു സമീപം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ട്യൂഷന്‍ സെന്ററിലേക്ക് പോകാന്‍ പുലര്‍ച്ചെ അഞ്ചരയോടെ പട്ടത്ത് റോഡു കുറുകെ കടക്കാന്‍ തുടങ്ങുന്നതിനിടെ ഒരു ബൈക്ക് വിദ്യാര്‍ത്ഥിയുടെ  മുന്നില്‍ നിര്‍ത്തി.അശ്ലീല ചിത്രങ്ങളും വിഡിയോയും കാട്ടിത്തരാമെന്നായിരുന്നു പ്രലോഭനം. താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചു.  എന്നാല്‍ ബൈക്കിലിരുന്നയാളുടെ കൈ തട്ടിത്തെറിപ്പിച്ച് വിദ്യാര്‍ത്ഥി അരകിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്ക് ഓടുകയായിരുന്നു. 

അശ്ലീല ചിത്രങ്ങളും വിഡിയോയും കാണാന്‍ താല്‍പര്യം കാട്ടുന്ന വിദ്യാര്‍ഥികളെ ലഹരി കടത്തു പോലുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതായും സൂചനയുണ്ട്. സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പനയ്ക്കു പുറമേയുള്ള ഇത്തരം സംഭവങ്ങള്‍ പൊലീസിനും തലവേദനയാവുകയാണ്. മൊബൈല്‍ ഫോണില്‍ സംസാരിക്കുകയാണെന്ന വ്യാജേന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന സംഘങ്ങളും സ്‌കൂള്‍ പരിസരങ്ങളിലുണ്ട്. നാലോ അഞ്ചോ പേര്‍ കൂട്ടംകൂടി നില്‍ക്കുകയും ഇതില്‍ രണ്ടോ മൂന്നോ പേര്‍ ഫോണില്‍ സംസാരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ക്യാമറ ഓണ്‍ ആക്കി ചിത്രങ്ങളും വിഡിയോയും പകര്‍ത്തുകയുമാണ് രീതി. വിദ്യാര്‍ഥികള്‍ ഇവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു