കേരളം

തിരയടിച്ചപ്പോള്‍ കടലിലേക്ക് തെറിച്ചു വീണു; തമ്പുരാന്‍ വള്ളം തിരിച്ചെത്തിയത് സ്രാങ്കില്ലാതെ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചേറ്റുവ ഹാര്‍ബറില്‍ നിന്ന് കടലില്‍ പോയി കാണാതായ തമ്പുരാന്‍ എന്ന വള്ളം കണ്ടെത്തി. എന്നാല്‍ കണ്ടെത്തിയ തമ്പുരാന്‍ എന്ന വള്ളത്തിലെ ഒരു തൊഴിലാളിയെ കാണാതായി. വള്ളത്തിലെ സ്രാങ്കായ രാജീവിനെയാണ് കാണാതായത്. 

ശക്തമായ തിരിയടിച്ചപ്പോള്‍ രാജീവ് കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു എന്ന് വള്ളത്തിലുണ്ടായ മറ്റ് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇന്ന് രാവിലെ 7.30ടെയാണ് വള്ളം കണ്ണൂര്‍ ഐക്കര ഹാര്‍ബറിലെത്തിയത്. 

ഏഴ് പേരാണ് തമ്പുരാന്‍ എന്ന വള്ളത്തിലുണ്ടായത്. സമുവല്‍ എന്ന വള്ളത്തില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അയിക്കര ഹാര്‍ബറില്‍ നിന്നും കടലില്‍ പോയ ആറ് പേരേയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി