കേരളം

മാവോയിസ്റ്റുകള്‍ കാട്ടില്‍ തോക്കേന്തി നടക്കുന്നത് പുല്ലു പറിക്കാനല്ല: സിപിഐയോട് എല്‍ഡിഎഫ് കണ്‍വീനര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. യുഎപിഎ ചുമത്തിയതില്‍ പൊലീസിന് തെറ്റുപറ്റിയെന്നും സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. സിപിഎം അലനും താഹക്കുമൊപ്പമാണെന്ന് പറഞ്ഞ എ വിജയരാഘവന്‍, സിപിഐയുടെ മാവോയിസ്റ്റ് അനുകൂല നിലപാടിനെയും വിമര്‍ശിച്ചു.

തോക്കേന്തി നടക്കുന്നത് കാട്ടില്‍ പുല്ല് പറിക്കാനല്ലെന്നും കാട്ടിലല്ല നാട്ടിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നും എ വിജയരാഘവന്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലെന്ന് വിശ്വസിക്കുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎപിഎ ഇടത് സര്‍ക്കാര്‍ നയമല്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. യുഎപിഎ നിയമത്തോട് എല്‍ഡിഎഫിന് എതിര്‍പ്പാണ് ഉള്ളത്. സര്‍ക്കാര്‍ നിലപാടിന് എതിരായാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. മുമ്പും പൊലീസ് യുഎപിഎ ചുമത്തിയപ്പോള്‍ ഇടത് സര്‍ക്കാര്‍ തിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടല്ല നടപടികളെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് നടപടിക്ക് എതിരെ എം സ്വരാജ് എംഎല്‍എയും രംഗത്തെത്തി. യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി തെറ്റെന്ന് എം സ്വരാജ് എംഎല്‍എ. യുഎപിഎ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ന്യായീകരണമില്ല. തിരുത്തപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ആ തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷഅദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു