കേരളം

ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ക​രി​നി​യ​മം, യു​എ​പി​എ ചുമത്തിയത് തെറ്റായ നടപടിയെന്ന് യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: കോ​ഴി​ക്കോ​ട്ട് മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ രം​ഗ​ത്ത്. സിപിഎം അനുഭാവികളായ വിദ്യാർഥികൾക്കെതിരേ യുഎപിഎ ചുമത്തിയ നടപടി തെറ്റാണ്.  ഇത്തരം നടപടികളെ അംഗീകരിക്കാനാവില്ലെന്ന് ലണ്ടനിലെ സിപിഎം അനുഭാവികൾ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ക​രി​നി​യ​മ​മാ​ണ് യു​എ​പി​എ. ഈ ​നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. യു​എ​പി​എ പി​ൻ​വ​ലി​ക്കും​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പോ​ലീ​സി​നെ​തി​രേ സി​പി​ഐ​ക്കു പു​റ​മേ സി​പി​എം നേ​താ​ക്ക​ളും പൊലീസ് നടപടിക്കെതിരെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡി​ജി​പി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യിട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു