കേരളം

ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലായിൽ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് പ്ലസ് വൺ വിദ്യാർത്ഥിയായ അഫീൽ ജോൺസൻ മരിച്ച കേസിൽ മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ. സംഘാടകരായ റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടിഡി മാർട്ടിൻ, സിഗ്നൽ ചുമതലയുണ്ടായിരുന്ന ഒഫീഷ്യൽ കെവി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ പാലാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മറ്റൊരു ഒഫീഷ്യൽ പി നാരായണൻകുട്ടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്. നാല് പേരെയും പ്രതി ചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് മൂന്ന് പേർ കീഴടങ്ങിയത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് പൊലീസ് ചുമത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു