കേരളം

അനാവശ്യ പരാതി നല്‍കി കോടതിയുടെ സമയം കളഞ്ഞു; ബസുടമകള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അനാവശ്യമായി പരാതി നല്‍കിയതിന് എറണാകുളം ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന് ഹൈക്കോടതി അഞ്ചുലക്ഷം രൂപ പിഴ ചുമത്തി. അനാവശ്യമായി പരാതി നല്‍കി കോടതിയുടെ സമയം കളഞ്ഞിതിനാണ് പിഴ. 

എറണാകുളം ആര്‍ഡിഒ ബസുടമകളെ പീഡിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു സംഘടന ഹര്‍ജി നല്‍കിയത്. പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പിഴ ചുമത്തിയത്. 

പിഴ ഒടുക്കുന്നതില്‍ മൂന്നുലക്ഷം രൂപ ആര്‍ഡിഒ ജോജി പി ജോസിനും രണ്ടുലക്ഷം രൂപ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നല്‍കണം. അസോസിയേഷന്‍ സെക്രട്ടറി നവാസില്‍ നിന്ന് തുക ഈടാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി