കേരളം

'മഹ' ദിശമാറി ഗുജറാത്ത് തീരത്തേക്ക്; ഇന്ന് ഇടുക്കിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അറബിക്കടലില്‍ രൂപംകൊണ്ട  മഹ ചുഴലിക്കാറ്റ് ദിശമാറി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. ഇപ്പോള്‍ അതിതീവ്രസ്ഥിതിയിലുള്ള ചുഴലിക്കാറ്റ് 7ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍.നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ സഞ്ചാരം. ?ഗുജറാത്ത് തീരത്ത് എത്തുമ്പോള്‍ തീവ്രത കുറഞ്ഞ് ചുഴലിക്കാറ്റായി മാറുമെങ്കിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നാണ് പ്രവചനം.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്ത് രൂപംകൊള്ളുന്ന ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്.
വരുംദിവസങ്ങളില്‍ മഴ ശക്തമാകാനിടയുണ്ട്.ഇന്ന് ഇടുക്കിയില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം