കേരളം

ആ ചോദ്യത്തിന് ഉത്തരമിതാ; വധു ഡോക്ടറാണ്; എൽദോ എബ്രഹാം എംഎൽഎ വിവാഹിതനാകുന്നു

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: എംഎൽഎ ആയ ശേഷം എൽദോ എബ്രഹാം ജനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ ഏറ്റവും കൂടുതൽ നേരിട്ട ചോ​ദ്യത്തിന് ഒടുവിൽ ഉത്തരമായി. എന്നാണ് വിവാ​ഹം എന്ന ചോ​ദ്യത്തിനുത്തരമായി കൃത്യമായ തീയതിയും സമയവും സ്ഥലവും പറഞ്ഞ് എൽദോ എബ്രഹാം വിവാ​ഹം ക്ഷണിച്ചു തുടങ്ങി.

2020 ജനുവരി 12ന് രാവിലെ 10.30ന് കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് വിവാഹം. കല്ലൂര്‍ക്കാട് മണ്ണാപറമ്പിൽ അ​ഗസ്റ്റിന്റേയും മേരിയുടേയും മകൾ ഡോ. ആ​ഗി മേരി അഗസ്റ്റിനാണ് വധു. വൈകിട്ട് നാലിന് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വിവാഹ സത്കാരം നടക്കും. ആയുർവേദ ഡോക്ടറായ ആ​ഗി കല്ലൂർക്കാട്ട് ആയുർവേദ ഡിസ്പൻസറി നടത്തുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കല്യാണ നിശ്ചയം.

മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ എല്‍ദോ എബ്രാഹാം വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. മൂവാറ്റുപുഴയില്‍ വലതുപക്ഷത്തെ അട്ടിമറിച്ചാണ് യുവാവായ എല്‍ദോ എബ്രാഹാം എംഎല്‍എയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍