കേരളം

ജയിലിൽ പോയി കേസ് പിടിക്കുന്നു; ബിഎ ആളൂരിന്റെ സന​ദ് റദ്ദാക്കണമെന്ന് ബാർ കൗൺസിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിഭാഷകന്‍ ബിഎ ആളൂരിനെതിരെ കേരള ബാര്‍ കൗണ്‍സില്‍ രംഗത്ത്. ആളൂരിന്റെ പ്രവൃത്തികൾ ബാർ കൗൺസിൽ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് കൗൺസിൽ രം​ഗത്തെത്തിയിരിക്കുന്നത്. ആളൂരിന്‍റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ആളൂരിനെതിരായ പരാതികൾ അന്വേഷിക്കാൻ കേരള ബാർ കൗൺസിൽ മൂന്ന് അംഗ സമിതിയെ നിയോഗിച്ചു.

ജയിലിൽ പോയി കേസ് പിടിക്കുന്നത് അടക്കം ആളൂരിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ബാര്‍ കൗണ്‍സില്‍ പറയുന്നത്. കൂടത്തായി കേസിൽ അടക്കം ആളൂർ കൗണ്‍സില്‍ ചട്ടങ്ങൾ ലംഘിച്ചു.

2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍. അതിനാൽ ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാർ കൗൺസിലിനെ സമീപിക്കുമെന്നും കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍