കേരളം

മകളോട് അപമര്യാദയായി പെരുമാറി; സ്വകാര്യ ബസ് ഡ്രൈവറെ ചെരിപ്പൂരി കരണത്തടിച്ച് അമ്മ

സമകാലിക മലയാളം ഡെസ്ക്

അടിമാലി: മകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അമ്മ ബസ് ഡ്രൈവറെ ചെരുപ്പൂരി കരണത്തടിച്ചു. അടിമാലി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തുടര്‍ന്നു ജീവനക്കാരും വീട്ടമ്മയും തമ്മിലുണ്ടായ സംഘര്‍ഷം പൊലീസ് എത്തിയാണ് തീര്‍ത്തത്. കോതമംഗലം-രാജാക്കാട് റൂട്ടില്‍ ഓടുന്ന ഒരു ബസിലെ ജീവനക്കാരുമായാണ് സംഘര്‍ഷം ഉണ്ടായത്.

ഹൈറേഞ്ചിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന മകളോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയതായി വീട്ടമ്മ പൊലീസിനോട് പറഞ്ഞു.ബസ് സ്റ്റാന്‍ഡില്‍ എത്തി ജീവനക്കാരോട് ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന നിലപാടാണ് ബസ് ജീവനക്കാരുടേത്. ഇതിനിടെ കേസ് വേണ്ടെന്ന നിലപാട് ഇരുപക്ഷവും സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയതായി സിഐ പി.കെ.സാബു അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം