കേരളം

അവധി കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് 15 ദിവസം മാത്രം, റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; ദമാമിൽ മലയാളി യുവാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ദമാം:  റോഡ് മുറിച്ച് കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. ദമാമിൽ കൂജാ പാർക്കിനു സമീപമാണ് അപകടമുണ്ടായത്. ഞാറായിൽകോണം സ്വദേശി നിഷാദ് (30) ആണ് മരിച്ചത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനത്തിന്റെ സൈഡ് ഗ്ലാസ് തട്ടി റോഡിലേക്ക് തെറിച്ചു വീഴികായായിരുന്നു നിഷാദ്. ദമാം സീക്കോയിലെ മസായ നട്സ് ഷോപ്പിലെ ജീവനക്കാരനാണ് ഇയാൾ. അവധി കഴിഞ്ഞ് മടങ്ങിയെത്തി 15-ാം ദിവസമാണ് അപകടം സംഭവിച്ചത്. അഞ്ചു മാസം മുൻപായിരുന്നു നിഷാദിന്റെ വിവാഹം.

ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി