കേരളം

ജനുവരി എട്ടിന് ദേശിയ പണിമുടക്ക്; കേന്ദ്ര സര്‍ക്കാരിനെതിരേ സംയുക്ത ട്രേഡ് യൂണിയനുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേന്ദ്ര സര്‍ക്കാരിരേ സംയുക്ത ട്രേഡ് യൂണിയനുകള്‍ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേയാണ് സമരം. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഇതിന് മുന്നോടിയായി ഡിസംബര്‍ അവസാന വാരം കേരളത്തില്‍ മേഖലാ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ആര്‍. ചന്ദ്രശേഖരനും, മദ്ധ്യകേരളത്തില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും, വടക്കന്‍ കേരളത്തില്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. ബി.എം.എസ് പ്രത്യക്ഷത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരെ അവരുടെ ദേശീയ കൗണ്‍സില്‍ പ്രമേയം പാസാക്കി. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ബി.എം.എസിനെപ്പോലും ധരിപ്പിക്കാന്‍ കഴിയാത്ത നിലയിലായി കേന്ദ്ര ഭരണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍