കേരളം

നറുക്കെടുപ്പിന് രണ്ടുമിനിറ്റ് മുന്‍പ് ലോട്ടറിയെടുത്തു; അടിച്ചത് ഒന്നാം സമ്മാനം; ലേഖയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം

സമകാലിക മലയാളം ഡെസ്ക്

ഭാഗ്യദേവതയുടെ കടാക്ഷം എപ്പോഴാണ് ഉണ്ടാവുകയെന്ന് പറയാന്‍ ആര്‍ക്കും പ്രവചിക്കാനാകില്ല. അതുകൊണ്ടുതന്നെ ഭാഗ്യം പലരെയും തേടിയെത്തുന്നത് പല വിധത്തിലാകാം. ആലപ്പുഴയിലെ ലേഖ പ്രകാശിനെ ഭാഗ്യം തേടിയെത്തിയത് നറുക്കെടുപ്പിന് മിനിറ്റുകള്‍ മാത്രം മുന്‍പാണ്. നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒന്നാം സമ്മാനം. മുന്‍ ഭാഗ്യക്കുറി വില്‍പനക്കാരിയെ തേടിയെത്തിയാണ് അപൂര്‍വഭാഗ്യമെത്തിയത്.

അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കിയത് മുന്‍ ഭാഗ്യക്കുറി വില്‍പനക്കാരി തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയില്‍ ലേഖ പ്രകാശ് ആണ്. കൊമ്മാടി കുയില്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് എവൈ–771712 നമ്പര്‍ ലോട്ടറി ടിക്കറ്റ് എടുത്തത് ഇന്നലെ 2.58ന്. വൈകിട്ട് 3ന് ആയിരുന്നു നറുക്കെടുപ്പ്.

2 വര്‍ഷം മുന്‍പു വരെ കലക്ടറേറ്റിന് മുന്‍പില്‍ ലോട്ടറി വില്‍പന നടത്തുകയായിരുന്നു ലേഖ. ലോറി െ്രെഡവര്‍ ആയിരുന്ന ഭര്‍ത്താവ് കെ.ആര്‍.പ്രകാശിന് വാഹനാപകടം ഉണ്ടായതിനെ തുടര്‍ന്ന് വില്‍പന നിര്‍ത്തുകയായിരുന്നു. ഭര്‍ത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരും അടങ്ങുന്ന കുടുംബത്തിന് വീടും സ്ഥലവുമില്ല. ലേഖയുടെ കുടുംബവീട്ടിലാണ് താമസം. സമ്മാനത്തുക ഉപയോഗിച്ച് വീട് നിര്‍മിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ആഗ്രഹം. ലോട്ടറി ടിക്കറ്റ് എസ്ബിഐ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡ് ശാഖയില്‍ നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു