കേരളം

അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഈ മാസം 14ലേക്കു മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം പതിനാലിലേക്കു മാറ്റി. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ജാമ്യഹര്‍ജി തള്ളിയ കോഴിക്കോട് ജില്ലാ കോടതി ഉത്തരവിനെതിരെയാണ് അലനും താഹയും ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഇരുവരും ജാമ്യാപേക്ഷയില്‍ പറയുന്നു. ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തതിന്റെ പേരിലാണ് തങ്ങള്‍ക്കെതിരെ കേസെടുത്തതെന്നും ഹര്‍ജിയിലുണ്ട്. 

അതിനിടെ, വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ ഇടപെടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും യുഎപിഎയുടെ കാര്യത്തില്‍ യുഎപിഎ സമിതി തീരുമാനിക്കട്ടെയെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

പ്രതികളായ അലന്‍ ഷുഹൈബിനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. ഇവര്‍ക്ക് തീവ്രനിലപാടുകളാണുള്ളത്. ഇവരുടെ ബന്ധങ്ങള്‍ ഗൗരവമേറിയതാണ്. സ്ഥിതി ഗുരുതരമാണെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'