കേരളം

അയോധ്യ വിധി; വര്‍​ഗീയ പരാമര്‍ശം നടത്തിയ മൂന്ന് പ്രവാസികൾക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍​ഗീയ പരാമര്‍ശം നടത്തിയ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട പാണ്ടിക്കാട്, മഞ്ചേരി, പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ മൂന്ന് പേരും വിദേശത്താണെന്ന് പൊലീസ് വ്യക്തമാക്കി.

ഇതോടെ അയോധ്യകേസിലെ വിധിക്ക് ശേഷം വര്‍​ഗീയ പരാമര്‍ശത്തിന്‍റെ പേരില്‍ പൊലീസ് കേസെടുത്തവരുടെ എണ്ണം അഞ്ചായി. അയോധ്യ വിധിയെ പറ്റി മത സ്പർധയുണ്ടാക്കുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന്  കൊച്ചി സെൻട്രൽ പൊലീസും നേരത്തെ കേസ് എടുത്തിരുന്നു. വർ​ഗീയമായി പോസ്റ്റിട്ട രണ്ട് പേർക്കെതിരെയാണ് പൊലീസ് കേസെെടുത്തത്. 

കേരള പൊലീസിൻ്റെ സൈബർ ഡോം വിഭാഗമാണ് ഇവരുടെ പോസ്റ്റ് കണ്ടെത്തിയത്. പ്രതികൾക്കെതിരെ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതല്‍ സമൂഹ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ