കേരളം

എം സ്വരാജ് ജയിലില്‍ അല്ല; നാം കാണുന്ന എല്ലാ വാര്‍ത്തകളും ശരിയല്ലെന്ന് മനസ്സിലായി,വ്യാജ പ്രചാരണത്തിന് എതിരെ മണികണ്ഠന്‍

സമകാലിക മലയാളം ഡെസ്ക്

യോധ്യ ഭൂമി തര്‍ക്ക കേസ് വിധിക്ക് പിന്നാലെ പ്രതികരിച്ച എം സ്വരാജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമയിരുന്നു. അദ്ദേഹത്തിന് എതിരെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു ഡിജിപിക്ക് പരാതിയും നല്‍കി. ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ എം സ്വരാജ് അറസ്റ്റിലായി എന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മണികണ്ഠന്‍. സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മണികണ്ഠന്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

'10/11/2019 ഞായര്‍ രാവിലെ 11AM മണിക്ക് ത്രിപ്പൂണിത്തുറയില്‍ വെച്ചാണിദ്ധേഹത്തെ കണ്ടത്. രാവിലെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രക്കാര്‍ ജയിലിലാണന്ന് വാര്‍ത്ത കൊടുത്ത എംഎല്‍എ...നാം കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ വാര്‍ത്തക്കളും ശരിയല്ലാ എന്ന് എനിക്ക് നേരിട്ട് ബോധ്യമായി.'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?' എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അയോധ്യാ വിധി പ്രഖ്യാപനത്തിനു ശേഷം ഇട്ട പോസ്റ്റിലൂടെ, ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതുവഴി പരസ്പരവിശ്വാസമില്ലായ്മയും വര്‍ഗീയതയും കലാപവും ഉണ്ടാക്കാനാണു സ്വരാജ് ശ്രമിച്ചതെന്നായിരുന്നു പ്രകാശ് ബാബുവിന്റെ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത