കേരളം

നാലുവയസ്സിന് മുകളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധം; ഇളവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കും പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലെന്ന് ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി ആഗസ്ത് ഒന്‍പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.

നാലുവയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നാണ് ഭേദഗതി പറയുന്നത്.

ഭേദഗതിക്ക് മുന്‍പുളള നിയമത്തിലെ 129ാം വകുപ്പ് ഹെല്‍മെറ്റില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു2019ല്‍ കേന്ദ്രം നിയമം മാറ്റിയതോടെ ഇത് നഷ്ടപ്പെട്ടു. ഹെല്‍മെറ്റ് ധരിക്കുന്നതിന് ഇളവ് അനുവദിച്ച് 2003ല്‍ കേരള മോട്ടോര്‍ വാഹനനിയമത്തില്‍ ഉള്‍പ്പെടുത്തിയ347എ വകുപ്പ്, 2015 ഒക്ടോബര്‍ 16ന് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തിരുന്നു.

347 എ വകുപ്പിനെതിരെ ജോര്‍ജ് ജോണ്‍  എന്നയാള്‍ നല്‍കിയ ഹര്‍ജിയും ഇത് സ്‌റ്റേ ചെയ്തതിനെതിരെ 2015ല്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലും കോടതി 19 ന് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം