കേരളം

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് തീവച്ച യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗൂഡല്ലൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ്  യുവതിയെ തീകൊളുത്തിക്കൊന്നു. ചേരമ്പാടി ടാന്‍ ഒന്നാം ഡിവിഷന്‍ സ്വദേശി ഗണേഷ് രാജ് ആണ് ഭാര്യ ഷിട്ടുവിനെ മണ്ണെണ്ണയോഴിച്ചു തീ കൊളുത്തിക്കൊന്നത്.ഗണേഷിനെ ചേരമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 28നാണ് സംഭവം. മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ട ഇയാള്‍ക്ക് ഭാര്യ പണം നല്‍കിയില്ല. ഇതില്‍ ക്ഷുഭിതനായാണ് തീ കൊളുത്തിയത്. സാരമായി പൊള്ളലേറ്റ യുവതിയെ ഊട്ടിയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന്  കോയമ്പത്തൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെയാണ് യുവതി മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?