കേരളം

ശിശുദിനത്തില്‍ നെഹ്രുവിന് പകരം മോദിയുടെ ബാനര്‍; പ്രതിഷേധവുമായി അധ്യാപികമാരും രക്ഷിതാക്കളും; ഭീഷണിയുമായി ആലപ്പുഴ ബിജെപി ജില്ലാ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശിശുദിനത്തില്‍ മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനര്‍ ഉപയോഗിച്ച് റാലി നടത്താന്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ ആഹ്വാനം. ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി ഡി അശ്വനി ദേവാണ് ശിശുദിനറാലിയില്‍ അധ്യാപികമാരെയും കുട്ടികളെയും നിര്‍ബന്ധിപ്പിച്ച് മോദി ബാനര്‍ പിടിപ്പിച്ച് റാലി നടത്താന്‍ ആഹ്വാനം ചെയ്ത്. ശിശുദിനത്തില്‍ നെഹ്രുവിന്റെ ചിത്രമല്ലേ ഉപയോഗിക്കേണ്ടതെന്ന അധ്യാപികമാരുടെ ചോദ്യത്തിന് അങ്ങനെയെങ്കില്‍ റാലി ഒഴിവാക്കാമെന്നായിരുന്നു ബിജെപി നേതാവിന്റെ മറുപടി.

കായംകുളം നഗരസഭയിലെ 34 വാര്‍ഡിലെ കൗണ്‍സിലര്‍ ആണ് ബിജെപി നേതാവായ ഡി അശ്വനി ദേവ്. ശിശുദിനത്തിനായുള്ള ബാനര്‍ ഇയാള്‍
തന്നെയാണ് രൂപകല്‍പ്പന ചെയ്തത്. ബാനറില്‍ നിന്ന് ഇയാള്‍ ബോധപൂര്‍വം നെഹ്രുവിനെ ഒഴിവാക്കി മോദിയുടെ ചിത്രം ആലേഖനം ചെയ്യുകയായിരുന്നു. റാലി തുടങ്ങുന്നതിന് മുന്‍പെ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ രക്ഷിതാക്കളും അധ്യാപികമാരും രംഗത്തെത്തി. എന്നാല്‍ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാന്‍ ആവില്ലെന്ന് ആദ്ദേഹം വാശിപിടിക്കുകയായിരുന്നു. അവസാനം നെഹ്രുവിന്റെ ചിത്രം ബാനറില്‍ പിന്നുകൊണ്ട് ചേര്‍ത്തുനിര്‍ത്തിയാണ് റാലി സംഘടിപ്പി്ച്ചത്.

എന്നാല്‍ ശിശുദിനം ദേശീയ പരിപാടിയായതുകൊണ്ടാണ് മോദിയുടെ ചിത്രം ഉപയോഗിച്ചതെന്നാണ് അശ്വിനി ദേവിന്റെ വാദം. ബിജെപി നേതാവിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ