കേരളം

വാളയാര്‍ കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി, എസ്‌ഐക്ക് സസ്‌പെന്‍ഷന്‍, കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാളയാറില്‍ രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിടേണ്ടി വന്ന സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ലതാ ജയരാജിനെ പുറത്താക്കി കൊണ്ടുളള ഉത്തരവില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി ഒപ്പുവെച്ചു.

വാളയാര്‍ കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. ഇതില്‍ പ്രോസിക്യൂഷനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണത്തില്‍ വീഴ്ച ഉണ്ടായോ എന്നും പരിശോധിക്കും. പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍ക്കോടതിയില്‍ നല്‍കുന്ന അപ്പീലില്‍ വാദത്തിന് മികച്ച അഭിഭാഷകരെ നിയമിക്കും. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം കുടുംബം മുന്നോട്ടുവെച്ചാല്‍ അതിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി