കേരളം

വൈകിവരുന്ന വിവേകമേ നിന്നെ ഞാന്‍ പിണറായി ഭരണമെന്ന് വിളിക്കട്ടെ?; പരിഹാസവുമായി ഷിബു ബേബി ജോണ്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞ വര്‍ഷം ദുര്‍വാശി വെടിഞ്ഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉള്‍ക്കൊള്ളാന്‍ പിണറായി തയ്യാറായിരുന്നെങ്കില്‍ നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിന്നേനെയെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെയെന്നും ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'കഴിഞ്ഞ വര്‍ഷം ശബരിമല വിഷയത്തില്‍ ഭരണാധികാരി എന്ന നിലയില്‍ വിവേകം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ദുര്‍വാശിയുമായി മുന്നോട്ട്‌പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകര്‍ത്ത പിണറായി സര്‍ക്കാര്‍.!ഈ വര്‍ഷം കോടതി വിധിവന്നപ്പോള്‍ വനിതാ പ്രവേശനത്തിന് സ്‌റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങള്‍.!ഇപ്പോള്‍ ദിവസങ്ങള്‍ക്ക് ഉള്ളില്‍ സ്ത്രീ പ്രവേശനത്തെ തടയാന്‍വേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാര്‍.!'- കുറിപ്പില്‍ പറയുന്നു.


ഷിബു ബേബി ജോണിന്റെ കുറിപ്പ്


വൈകിവരുന്ന വിവേകമേ നിന്നെ ഞാന്‍ പിണറായി ഭരണമെന്ന് വിളിക്കട്ടെ?

കഴിഞ്ഞ വര്‍ഷം ശബരിമല വിഷയത്തില്‍ ഭരണാധികാരി എന്ന നിലയില്‍ വിവേകം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ദുര്‍വാശിയുമായി മുന്നോട്ട്‌പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകര്‍ത്ത പിണറായി സര്‍ക്കാര്‍.!

ഈ വര്‍ഷം കോടതി വിധിവന്നപ്പോള്‍ വനിതാ പ്രവേശനത്തിന് സ്‌റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങള്‍.!

ഇപ്പോള്‍ ദിവസങ്ങള്‍ക്ക് ഉള്ളില്‍ സ്ത്രീ പ്രവേശനത്തെ തടയാന്‍വേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാര്‍.!

കഴിഞ്ഞ വര്‍ഷം ദുര്‍വാശി വെടിഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉള്‍ക്കൊള്ളാന്‍ പിണറായി തയ്യാറായിരുന്നെങ്കില്‍, നാട്ടില്‍ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തില്‍ ബിജെപിയെന്ന ശല്യം അന്നേ തീര്‍ന്നും കിട്ടിയേനെ.!

ഇംഗ്‌ളീഷുകാരന്റെ ഭാഷയില്‍ യു ടേണ്‍, മലയാളത്തില്‍ മലക്കംമറിച്ചില്‍, ചുരുക്കിപ്പറഞ്ഞാല്‍ മലയാളി സമൂഹത്തിന്റെ മുന്നില്‍ നീറോ ചക്രവര്‍ത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സര്‍ക്കാര്‍.!

വൈരുദ്ധ്യങ്ങളുടെ വിളനിലവും വിഡ്ഢിത്തരങ്ങളുടെ കൂമ്പാരവുമായി നില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ കാരണം ഓടി ഒളിക്കേണ്ട ഗതികേടിലാണ് ന്യായീകരണ തൊഴിലാളികള്‍. എന്തായാലും ഒന്ന് പറയാതെ വയ്യ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത