കേരളം

ഫാനുകള്‍ കത്തിനശിച്ചു, മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു; ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആലപ്പുഴയിലെ വീടുകള്‍ക്ക് നാശനഷ്ടം. ഇരമത്തൂര്‍ പ്രദേശത്തെ രണ്ട് വീടുകള്‍ക്കാണ് നാശമുണ്ടായത്. കോയിക്കലേത്ത് വിജയന്റെ വീട്ടിലെ അഞ്ച് ഫാനുകള്‍ കത്തിനശിച്ചു. വീടിന്റെ മേല്‍ക്കൂരയുടെ കോണ്‍ഗ്രീറ്റ് പാളി അടര്‍ന്നു വീണ് ചോര്‍ച്ചയുണ്ടായി. പഴവൂര്‍ തെക്കേതില്‍ പ്രസന്നന്റെ വീട്ടിലെ ഒരു ഫാന്‍ കത്തിനശിച്ചു. ഇടിമിന്നലേറ്റ സമയത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മറ്റ് വൈദ്യുത ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചോ എന്നറിയാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി