കേരളം

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ് യു വിദ്യാഭ്യാസ ബന്ദ്. കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നിയമസഭയിലേക്ക്‌ നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭാസ ബന്ദ് ആചരിക്കുന്നത്.

പൊലീസ് ലാത്തിചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനും പരിക്കേറ്റിരുന്നു. മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പൊലീസ് വാന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. ഇതിലാണ് ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്ക് പരിക്കേറ്റത്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു