കേരളം

ഷാഫിയുടെ ചോരപുരണ്ട ഷര്‍ട്ടുമായി പ്രതിപക്ഷം സഭയില്‍; ഡയസില്‍ കയറി പ്രതിഷേധം; സ്പീക്കര്‍ ഇറങ്ങിപ്പോയി; അസാധാരണ നടപടികള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്‌യു മാര്‍ച്ചിനിടെ  ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുളളവരെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഷാഫി പറമ്പിലിന്റെ ചോരപുരണ്ട ഷര്‍ട്ടും പ്ലക്കാര്‍ഡും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം കയറി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ നിര്‍ത്തിവച്ചു. സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചേംബറിലേക്ക് മടങ്ങി. തുടര്‍ന്ന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം സ്പീക്കര്‍ സഭാനടപടികള്‍ പുനരാരംഭിച്ചു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ വീണ്ടും പ്രതിഷേധവുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി.

കെഎസ്‌യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുളള നേതാക്കളെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന്് ആവശ്യപ്പെട്ട് വി ടി ബല്‍റാം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി.അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ധമായത്. മാര്‍ച്ചിന് നേരെയുളള പൊലീസ് അക്രമം അഡീ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. കെഎസ്‌യുക്കാര്‍ പൊലീസിനെ ആക്രമിച്ചെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക് പിന്നാലെയാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.

അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് വി ടി ബല്‍റാം പ്രസംഗിച്ചപ്പോള്‍ ഭരണപക്ഷ ബഞ്ചുകളില്‍ നിന്ന് പരിഹാസം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുപക്ഷവും നേര്‍ക്കുനേര്‍ വന്നത്. മാര്‍ച്ചിനിടെ പൊലീസ് നടത്തിയത് അതിക്രൂരമായ മര്‍ദനമെന്ന് ബല്‍റാം ആരോപിച്ചു. ഈ വിഷയത്തില്‍ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത് പൊലീസ് ഭാഷ്യമെന്നും ബല്‍റാം തുറന്നടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി