കേരളം

വണ്ടിയിൽ ഇടിച്ചിട്ടും നിർത്തിയില്ല, നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. ചെറുകുന്നം കണ്ണങ്കര വീട്ടിൽ നൗഷാദിന്റെ മകൻ അബ്ദുൽ സമദ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 14കാരന് ​ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പകൽ മൂന്നിന് വർക്കല പാലച്ചിറ സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. 

വടശ്ശേരിക്കോണത്ത് നിന്നും പാലച്ചിറയിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ബൈക്കില്‍ വരുന്ന വഴിയിൽ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി. എന്നാല്‍ വാഹനം നിര്‍ത്താതെ ഇവര്‍ ഓടിച്ച് പോന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 

അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാക്കളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അബ്ദുൽ സമദ് മരിച്ചു. ബൈക്കിന് പുറകിലിരുന്ന് സഞ്ചരിച്ച അബ്ദുൽ സമദിന്റെ മാതൃസഹോദരി പുത്രൻ നഹാൽ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു