കേരളം

മരട്: പുനപ്പരിശോധനാ ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബില്‍ഡര്‍മാരില്‍നിന്നു നഷ്ടപരിഹാരം തേടി മരട് ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.

ബില്‍ഡര്‍മാരില്‍നിന്നു മെച്ചപ്പെട്ട നഷ്ടപരിഹാരം ഈടാക്കുക എന്ന തലത്തില്‍ മാത്രമാണ് പുനപ്പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയെന്ന് കോടതി വ്യക്തമാക്കി. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകൾ
പൊളിച്ചുനീക്കാനുള്ള ഉത്തരവ് വീഴ്ചയില്ലാതെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി അനുസരിച്ച് ഉമടകള്‍ക്കു നഷ്ടപരിഹാരം നല്‍കിവരികയാണെന്ന് കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 27.99 കോടി രൂപ ഇതിനകം നല്‍കിക്കഴിഞ്ഞു. 33.51 കോടിയാണ് ഇനി നല്‍കാനുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു. 

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മൂന്നു ഫ്ളാറ്റ് സമുച്ഛയങ്ങള്‍ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ഇത് അനുസരിച്ച് താമസക്കാരെ ഒഴിപ്പിച്ച് പൊളിക്കല്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ