കേരളം

ജപ്പാന്‍, കൊറിയ സന്ദര്‍ശനം; മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതത്വത്തിലുള്ള ഉത്തത തല സംഘത്തിന്റെ ജപ്പാന്‍-കൊറിയ സന്ദര്‍ശനം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രിയും, മന്ത്രിമാരായ ഇ പി ജയരാജനും, എ കെ ശശീന്ദ്രനും ഉള്‍പ്പെട്ട സംഘം ജപ്പാനിലേക്ക് യാത്ര തിരിച്ചത്. 

ടൂറിസം, വിദ്യാഭ്യാസം, വ്യവസായം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക, സാങ്കേതിക, വിജ്ഞാന സഹകരണം ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. 30 വരെയാണ് ജപ്പാന്‍ സന്ദര്‍ശനം. ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ സംഘം കൊറിയ സന്ദര്‍ശിക്കും. 

ആസുത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംഘത്തിലുണ്ട്. ജപ്പാന്‍ മന്ത്രിമാരുമായി സംഘം കൂടിക്കാഴ്ച നടത്തും. ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി(ജൈക്ക), നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ തലവന്മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 

ഒസാക്ക സര്‍വകലാശാല, ഷൊനാന്‍ ഗവേഷണ കേന്ദ്രം, സകെമിനാറ്റോ തുറമുഖം, സാനിന്‍ മേഖലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയും സംഘം സന്ദര്‍ശിക്കും. കേരളത്തില്‍ നിക്ഷേപിക്കുക എന്ന പേരില്‍ സോളില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ് ഷോയും സംഘടിപ്പിക്കും. കൊറിയയിലെ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍