കേരളം

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം; തലസ്ഥാന നഗരത്തെ വിറപ്പിച്ച് വീണ്ടും ഗുണ്ടാവിളയാട്ടം; 14 കാരന്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം പതിനാലുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

സംഘം നീരജിന്റെ കൈകാലുകള്‍ തല്ലിയൊടിച്ചു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്കും സാരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

ആക്രമണത്തിനിടയില്‍ നീരജ് ബന്ധുവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഗുണ്ടകളുടെ ആക്രമണത്തില്‍നിന്നും പരുക്കേറ്റ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം