കേരളം

അട്ടപ്പാടിയില്‍ നിന്ന് പിടിയിലായവര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍; ഇടപെടണം: വയനാട് പ്രസ്‌ക്ലബിലേക്ക് വീണ്ടും മാവോയിസ്റ്റുകളുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ മാവോയിസ്റ്റുകളെ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ടെന്നും ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് വയനാട് പ്രസ്‌ക്ലബിലേക്ക് വീണ്ടും മാവോയിസ്റ്റുകളുടെ കത്ത്.  മാവോയിസ്റ്റ് സംഘടനയുടെ നാടുകാണി ഏരിയാ സമിതിയില്‍ നിന്നാണ് കത്ത് ലഭിച്ചത്.വക്താവ് അജിതയുടെ പേരിലാണ് കത്ത് വന്നിരിക്കുന്നത്.

അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയവരെ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതായി കത്തില്‍ ആരോപിക്കുന്നുവെന്നും ഇതില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്നുമാണ് ആവശ്യം.

അയോധ്യവിധിക്കെതിരേയും അട്ടപ്പാടി ഏറ്റുമുട്ടലിനെതിരെയും ഇതിനു മുമ്പ് വയനാട് പ്രസ്സ് ക്ലബ്ബില്‍ കത്ത് ലഭിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ്  പ്രതിഷേധക്കുറിപ്പ് തപാല്‍ മാര്‍ഗം വയനാട് പ്രസ് ക്ലബിലെത്തിയത്.  കരുളായി ഏറ്റുമുട്ടലിന് ശേഷം കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ പേരിലാണ് സാധാരണ കുറിപ്പുകള്‍ പുറത്തിറക്കാറുള്ളത്. ഇത്തവണയും അജിതയുടെ പേരില്‍ തന്നെയാണ് കുറിപ്പ് ലഭിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍