കേരളം

കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്‌സാപ്പ് ഗ്രൂപ്പ്; യുവാവ് അറസ്റ്റില്‍; ഗ്രൂപ്പില്‍പെട്ടവരെ കണ്ട് പൊലീസിന് ഞെട്ടല്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വാട്‌സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്‍പ്പന നടത്തി വന്നയാളെ രണ്ടരകിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് സംഘം പിടികൂടി. ആലപ്പൂഴ ഹരിപ്പാട്  അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തുനിന്ന് എക്‌സൈസ് റേഞ്ചേ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്.
 
തമിഴ്‌നാട്ടില്‍ നിന്നും തീവണ്ടിയില്‍ കഞ്ചാവ് എത്തിക്കുകയാണ് അനീഷ് ചെയ്യുന്നതെന്ന് എക്‌സൈസ് ഓഫീസര്‍ പറഞ്ഞു. കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഇയാള്‍ ഗ്രൂപ്പില്‍ വരുന്ന മെസേജ് പ്രകാരം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്.

ഇതിനായി ഇയാള്‍ തയ്യാറാക്കിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ നൂറ് കണക്കിനാളുകളാണ് ഉള്ളത്. ഇക്കൂട്ടത്തില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഈ ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ ആളുകളെ പിടികൂടാനാവുമെന്നാണ് പൊലീസ് കരുതുന്നത്. പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി