കേരളം

ഗൂഢാലോചന നടത്തിയത് ബിന്ദുവും തൃപ്തി ദേശായിയുമെന്ന് രാഹുല്‍ ഈശ്വര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല പ്രവേശനത്തിന് എത്തിയതിന് പിന്നില്‍ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും നടത്തിയ ഗൂഢാലോചനയെന്ന് രാഹുല്‍ ഈശ്വര്‍. ഇവര്‍ രണ്ടുപേരും അരാജകവാദികളാണ്. ഇവരുടെ വരവില്‍ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെത് രാഷ്ട്രീയരോപണം മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

ബിന്ദു അമ്മിണി ഒരു വലതുപക്ഷ രാഷ്ട്രീയക്കാരിയല്ല. അവര്‍ നക്‌സല്‍ സ്വഭാവമുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചവരാണെന്ന് സുപ്രീം കോടതിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഇരുവരും തമ്മിലുളള ഗൂഢാലോചനയാവാമെന്നും രാഹുല്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ബിന്ദു അമ്മിണിയെ കുരുമുളക് 

സ്േ്രപ പ്രയോഗം നടത്തിയത് അംഗീകരിക്കാനാവില്ല. ഇത്തരം ആക്രമണങ്ങള്‍  സുപ്രീം കോടതിയില്‍ ദോഷകരമാകാനെ വഴിവെക്കുകയുള്ളുവെന്ന് രാഹുല്‍ പറഞ്ഞു.

തൃപ്തി ദേശായിയും ബിന്ദു അമ്മിണിയുമടക്കം ഏഴംഗസംഘമാണ് ശബരിമലദര്‍ശനത്തിനായി ഇന്ന് രാവിലെ എത്തിയത്. തൃപ്തിയുടെ സംഘത്തില്‍ അഞ്ച്  മഹാരാഷ്ട്ര സ്വദേശിനികളും ഒരു ഉത്തര്‍പ്രദേശുകാരിയുമാണ് ഉണ്ടായിരുന്നത്.

അതേസമയം ശബരിമലപ്രവേശനത്തിനായെത്തിയ തങ്ങളുടെ തീരുമാനത്തില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

'ശബരിമലയ്ക്ക് പോകാനായി പുറപ്പെട്ടതില്‍ യാതൊരു വിധ ഗൂഢാലോചനയുമില്ല. ശബരിമലയ്ക്ക് പുറപ്പെടുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഞാന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ആ തരത്തില്‍ തൃപ്തി ദേശായി എന്നോട് സഹായം ആവശ്യപ്പെട്ടു. ഞാന്‍ അവരുടെ കൂടെ വന്നു', ബിന്ദു അമ്മിണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ