കേരളം

തൃപ്തി ദേശായി ശബരിമലയിലേക്ക്; ബിന്ദു അമ്മിണിയും സംഘത്തില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയിലേക്ക് പോകാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം കോട്ടയം റൂട്ടില്‍ യാത്ര തിരിച്ചു. ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി പറഞ്ഞു. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. ഭൂമാതാ ബ്രിഗേഡിലെ അഞ്ചുപേരാണ് സംഘത്തിലുള്ളത്.

പുലര്‍ച്ചെ 5.30ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തിയെ കാത്ത് ബിന്ദു വിമാനത്താവളത്തിലുണ്ടായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു. എന്നാല്‍ എസ്പി ഓഫീസുമായി ബന്ധപ്പെടാനാണ് സ്റ്റേഷന്‍ ഉദ്യോസ്ഥര്‍ അറിയിച്ചത്. പിന്നീട് കോട്ടയം റൂട്ടില്‍ ഇവര്‍ യാത്ര തിരിച്ചു എന്നാണ് വിവരം.

യുവതീപ്രവേശനം സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും മല കയറാനെത്തുമെന്നും നേരത്തെ തൃപ്തി ദേശായി പറഞ്ഞിരുന്നു. കഴിഞ്ഞ മണ്ഡലകാത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തിയെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. നിലവില്‍ പമ്പയിലെത്തുന്ന യുവതികളെ മല ചവിട്ടാന്‍ പൊലീസ് അനുവദിക്കുന്നില്ല. എത്തുന്ന യുവതികളെ പമ്പയില്‍വെച്ച് തടഞ്ഞ് തിരികെ അയക്കുകയാണ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു