കേരളം

കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ബിന്ദുവിന് നേരേ മുളകുപൊടി ആക്രമണം; ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് കസ്റ്റഡിയില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയിലേക്ക് പോകാനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും സംഘത്തെയും കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫിസിലെത്തിച്ചു. അതേസമയം, സംഘത്തിന് ഒപ്പമുള്ള ബിന്ദു അമ്മിണിയെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ബിജെപി നേതാവ് സി രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവരാണ് ബിന്ദുവിനെ തടഞ്ഞത്.

പ്രതിഷേധത്തിനിടെ ബിന്ദുവിന്റെ മുഖത്ത് മുളകുപൊടി സ്േ്രപ ചെയ്തു. കമ്മീഷണര്‍ ഓഫീസിലെത്തിയ ശേഷം പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന കോടതി ഉത്തരവുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്ത് മടങ്ങുംവഴിയായിരുന്നു ആക്രമണം. ബിന്ദുവിനെ ഓടിച്ചിട്ട് മുളകുപൊടി സ്േ്രപ ചെയ്യുന്ന വീഡിയോ പുറത്തുവന്നു. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലേക്കാണ് ഇയാളെ മാറ്റിയത്.

ആക്രണം നേരിട്ട ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി. ബിന്ദു ഒരാളുടെ കരണത്തടിച്ചു എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. രാവിലെ 5.30ഓടെയാണ് തൃപ്തിയും സംഘവും നെടമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയത്. സംഘത്തില്‍ അഞ്ചുപേരാണുള്ളത്. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മണിയും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇവര്‍ വിമാനത്താവളത്തില്‍ സംഘത്തിന് വേണ്ടി  കാത്തു നില്‍ക്കുകയായിരുന്നു.  നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് പോയ സംഘം, സുരക്ഷ ആവശ്യപ്പെട്ടു. എന്നാല്‍ എസ്പി ഓഫീസുമായി ബന്ധപ്പെടാനാണ് സ്‌റ്റേഷന്‍ ഉദ്യോസ്ഥര്‍ അറിയിച്ചത്. പിന്നീട് പൊലീസ് ഇവരെ കമ്മീഷണര്‍ ഓഫീസിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍