കേരളം

സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ഥിയെ പാമ്പുകടിച്ചു; ഒന്‍പതുവയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്‌കൂളില്‍ വീണ്ടും വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. ചാലക്കുടി സിഎംഐ കാര്‍മല്‍ സ്‌കൂളിലെ ഒന്‍പതുവയസ്സുകാരനായ ജെറാള്‍ഡ് എന്ന വിദ്യാര്‍ഥിയെയാണ് പാമ്പുകടിച്ചത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്‌കൂള്‍ വിട്ട സമയത്താണ് പാമ്പുകടിയേറ്റത്. കുട്ടിയുടെ അച്ഛന്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സ്‌കൂളിന് തൊട്ടടുത്ത് തന്നെയാണ് കുട്ടിയുടെ വീട്. അതുകൊണ്ടാണ് രക്ഷിതാക്കള്‍ തന്നെ ആശുപത്രിയിലെത്തിക്കുന്ന സ്ഥിതിയുണ്ടായത്.

കഴിഞ്ഞ ദിവസം ബത്തേരി സാര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതിന്് പി്ന്നാലെ സംസ്ഥാനത്തെ മൊത്തം സ്‌കൂളിലെ ശുചീകരണം നടത്താന്‍ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി