കേരളം

വടകരയില്‍ ടാങ്കര്‍ മറിഞ്ഞ് പരന്നൊഴുകിയത് പന്ത്രണ്ടായിരം ലിറ്റര്‍ ഇന്ധനം; റോഡ് പെട്രോള്‍ക്കുളം, ആശങ്കയുടെ ആറ് മണിക്കൂറുകള്‍, ഒഴിവായത് വന്‍ദുരന്തം

സമകാലിക മലയാളം ഡെസ്ക്

വടകര: വടകര കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ടാങ്കറില്‍ നിന്ന് പരന്നൊഴുകിയത് പന്ത്രണ്ടായിരം ലിറ്റര്‍ പെട്രോള്‍. അപകട സമയത്ത് തീപ്പൊരി ഉണ്ടാകാത്തത് വലിയ ദുരന്തം ഒഴിവായി. റോഡ് റോളറില്‍ ഇടിച്ചാണ് ടാങ്കര്‍ മറിഞ്ഞത്. വടകര ആശ ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്.

അഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ ഇങ്ങോട്ടേക്കെത്തി പ്രവര്‍ത്തിച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ആറു മണിക്കൂര്‍ നേരം ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.  ബണ്ടുകെട്ടി പെട്രോള്‍ തടഞ്ഞുനിര്‍ത്തി ബാരലുകളിലും മറ്റും കോരിയെടുത്ത് ചോറോട് മീത്തലങ്ങാടിയില്‍ ആള്‍താമസമില്ലാത്ത പ്രദേശത്ത് ഒഴുക്കിവിടുകയായിരുന്നു. പെട്രോള്‍ ഒഴുക്കിയ വഴിയില്‍ മണലും മണ്ണും വിതറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്