കേരളം

'ജിന്ന് സുന്നത്ത് നടത്തി' എന്ന പേരില്‍ പ്രചരിക്കുന്ന കുഞ്ഞിന്റെ ചിത്രം; പൊളളത്തരം തുറന്നുകാട്ടി കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോഷ്യല്‍മീഡിയ വഴി ഒരുപാട് നല്ലകാര്യങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്. ഇതൊടൊപ്പം സോഷ്യല്‍മീഡിയയെ വ്യാജപ്രചാരണങ്ങള്‍ക്കുളള ഒരിടമാക്കി മാറ്റുന്നവരും നമ്മുടെ ഇടയിലുണ്ട്. അത്തരത്തില്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രചാരണത്തിന്റെ പൊളളത്തരം തുറന്നുകാട്ടുകയാണ് ഡോക്ടര്‍ ഷിംന അസീസ്.

ജിന്ന് സുന്നത്ത് നടത്തി എന്ന് പറഞ്ഞ് വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രവുമായി ബന്ധപ്പെട്ടാണ് ഷിംന അസീസ് രംഗത്തുവന്നിരിക്കുന്നത്. 'കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോര്‍ക്ക് മനസ്സിലാവും. സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്.'- ഷിംന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'ജിന്ന് സുന്നത്ത് നടത്തി' എന്നും പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്ട്‌സ്ആപില്‍ ഓടുന്നുണ്ട്. കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോര്‍ക്ക് മനസ്സിലാവും.

സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെവിടുന്ന് ഓടാന്‍ തുടങ്ങി എന്ന് കണ്ട് പിടിക്കാനും ഇക്കാലത്ത് ബുദ്ധിമുട്ടുമില്ല.

ഇനി കുട്ടി വലുതാകുമ്പോ 'നിന്റേത് കാണാന്‍ ഇനി ലോകത്താരും ബാക്കിയില്ല' എന്ന് കൂടി കേള്‍പ്പിക്കണായിരിക്കും. എന്നാണോ ബോധം വെക്കുക !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി