കേരളം

ഉദ്ഘാടനത്തിന് ഷവര്‍മ ഫ്രീ, കേട്ടവര്‍ പാഞ്ഞെത്തി, അവസാനം എല്ലാം സൗജന്യമാക്കി; ആദ്യ ദിവസം തന്നെ കടകാലി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; മലപ്പുറം കൊണ്ടോട്ടിയില്‍പുതിയ കട തുറക്കുന്നവര്‍ സ്‌പെഷ്യല്‍ ഓഫര്‍ വെക്കാന്‍ ഇനി ഒന്ന് പേടിക്കും. പറയാന്‍ പറ്റില്ല, ചിലപ്പോള്‍ ആദ്യ ദിവസം തന്നെ കട കാലിയായി എന്നുവരും. ഇന്നലെ കൊണ്ടോട്ടിയില്‍ ഉദ്ഘാടനം ചെയ്ത പുതിയ ഷവര്‍മ കടയാണ് സൗജന്യ ഓഫറില്‍ പറഞ്ഞ നേരെകൊണ്ട് കാലിയായത്. ഷവര്‍മ കഴിക്കാന്‍ എത്തിയവര്‍ അടുക്കളയിലെ ബിരിയാണിച്ചെമ്പുപോലും വടിച്ചാണ് സ്ഥലം വിട്ടത്. 

കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനു സമീപത്തെ ഹോട്ടലില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഹോട്ടലില്‍ ഷവര്‍മ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യദിവസം സൗജന്യമായി ഷവര്‍മ നല്‍കാന്‍ കട ഉടമ തീരുമാനിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആളുകള്‍ ഇടിച്ചു കയറി. വൈകിട്ട് 5 മണിക്കു തുടങ്ങിയ സൗജന്യ ഷവര്‍മ വിതരണം രാത്രി 11ന് അവസാനിക്കുമ്പോള്‍ ഷവര്‍മ മാത്രമല്ല, ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കി.

രണ്ടു കൗണ്ടറുകളിലായി എഴുനൂറോളം പേരാണ് ഷവര്‍മയ്ക്കു വരിനിന്നത്. എല്ലാവര്‍ക്കും ഷവര്‍മ നല്‍കി. എന്നാല്‍, ഷവര്‍മ തയാറാക്കാന്‍ സമയമെടുത്തതോടെ പലപ്പോഴും തിരക്കായി. ഇത് ഒഴിവാക്കി കടയില്‍ എത്തിയവരെ തൃപ്തിപ്പെടുത്താന്‍ അവസാനം ഉടമ ഒരു ഓഫര്‍വെച്ചു. ഹോട്ടലിലെ മറ്റു ഭക്ഷണവും സൗജന്യമായി കഴിക്കാമെന്ന്. 

ഇതോടെ അടുക്കളയിലെ ചെമ്പു തുറന്ന് നെയ്‌ച്ചോറും ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും മീന്‍കറിയുമെല്ലാം ഷവര്‍മയ്‌ക്കെത്തിയവര്‍ കാലിയാക്കി. അടുക്കള കാലിയാക്കിയത് പോരാഞ്ഞ് മേശപ്പുറത്തെ ചില്ലുഭരണിയില്‍ നിറഞ്ഞിരുന്ന മിഠായിയും അലമാരയിലെ നെയ്യപ്പം പോലും കാലിയായി. കടകാലിയായെങ്കിലും  ഉദ്ഘാടനം ഗംഭീരമായതിന്റെ സന്തോഷത്തിലാണ് കടയുടമ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍