കേരളം

പൊലീസിനും 'ഉപദേശകര്‍' വരുന്നു; 'തിങ്ക് ടാങ്ക്' രൂപീകരിക്കാന്‍ ബെഹ്‌റ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിരമിച്ചവരും ഇപ്പോഴും സജീവമായി രംഗത്തുള്ളവരുമായ മുന്‍ ഡിജിപിമാരെയും അഡീഷനല്‍ ഡിജിപി, ഐജി റാങ്കില്‍ ഉള്ളവരെയും ചേര്‍ത്ത്  പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആശയ വിദഗ്ധരുടെ കൂട്ടായ്മ (തിങ്ക് ടാങ്ക്) ഉണ്ടാക്കുന്നു. ലോക പൊലീസിങ്ങിനെ സംബന്ധിച്ച്  ഇവരുടെയെല്ലാം അറിവുകള്‍ അക്കാദമിക് തലത്തില്‍ സമാഹരിച്ച്  പൊലീസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

മുന്‍ ഡിജിപിമാരായ ഹോര്‍മിസ് തരകന്‍, രമണ്‍ ശ്രീവാസ്തവ, കെ സുകുമാരന്‍ നായര്‍, ജേക്കബ് പുന്നൂസ്, ആര്‍പിസി നായര്‍ വി ശാന്താറാം തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്. കൂടുതല്‍ പേരെ കേരളത്തിനകത്തുനിന്നും പുറത്തു നിന്നും ഉള്‍പ്പെടുത്തും. ഔദ്യോഗിക സംഘടന അല്ലെന്നും സര്‍ക്കാരിന് ഉപദേശിക്കുക ലക്ഷ്യമല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''