കേരളം

ഇനി അവധിക്ക് അപേക്ഷിക്കാം; കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഓണ്‍ലൈനായി അവധിക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് അവധിക്ക് അപേക്ഷിക്കാനുള്ള സൗകര്യമാണിത്. 

ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക് വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇന്നലെ നിലവില്‍ വന്നു. ധന, ട്രഷറി വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ ഈ സൗകര്യം. രണ്ട് മാസത്തിനകം എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ക്കും സൗകര്യം ലഭിക്കും.

ഫോം പൂരിപ്പിച്ചു രേഖാമൂലം മേലധികാരിക്ക് അപേക്ഷ നല്‍കി അവധിയെടുക്കുകയാണ് ഇപ്പോഴത്തെ രീതി. ഇനി ജീവനക്കാര്‍ക്കു നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചു സ്പാര്‍ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അവധിക്ക് അപേക്ഷ സമര്‍പ്പിക്കാം. മൊബൈല്‍ ഫോണില്‍ സ്പാര്‍ക് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതു വഴിയും അപേക്ഷിക്കാം. 

മേലുദ്യോഗസ്ഥന്‍ ഇവ ഓണ്‍ലൈനായിത്തന്നെ അംഗീകരിക്കുകയോ തള്ളുകയോ ചെയ്യും. അവധി വിവരങ്ങള്‍ ഡിജിറ്റല്‍ സര്‍വീസ് ബുക്കിലും രേഖപ്പെടുത്തും. അതേസമയം, ഗള്‍ഫിലേക്കും മറ്റും പോകാനായി ദീര്‍ഘ കാലത്തേക്കുള്ള അവധിയെടുക്കല്‍ ഓണ്‍ലൈന്‍ വഴി നടക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി