കേരളം

മൊബൈല്‍ മോഷണത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി; ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ കൈക്കലാക്കി വീണ്ടും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോയമ്പത്തൂര്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ വില കൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. കോഴിക്കോട് നാദാപുരം, അരൂര്‍, ചാലുപറമ്പത്ത് സ്വദേശി റഫീഖ് (38)ആണ് പിടിയിലായത്. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വെങ്കിടേഷ് എന്നയാളുടെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ അതി വിദഗ്ധമായി പ്രതി കൈക്കലാക്കുകയായിരുന്നു.

നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ തമിഴ്‌നാട് പോത്തനൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. സമാനമായ കേസില്‍ കോഴിക്കോട് കസബ സ്‌റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ജാമ്യത്തില്‍ ഇറങ്ങി ഒരു മാസത്തിനകമാണ് വീണ്ടും പിടിയിലായത്. വടകരയിലെ ഒരു പള്ളിയില്‍ നിന്നായിരുന്നു ഇയാള്‍ നേരത്തെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.

നോര്‍ത്ത് അസിസ്റ്റന്റ് കമീഷണറുടെ പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലിസുമായ് ചേര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ പോത്തനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശിവചന്തിരന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു