കേരളം

വട്ടിയൂര്‍ക്കാവില്‍ പേര് വെട്ടിയതാരെന്ന് അന്വേഷിക്കു; കുമ്മനത്തിന് മറുപടിയുമായി പ്രശാന്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്. കഴക്കൂട്ടം കൈവിട്ട് പോകാതിരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രശാന്തിനെ ചതിച്ചെന്നായിരുന്നു കുമ്മനത്തിന്റെ പ്രസ്താവന. ഇതിന് മറുപടിയുമായാണ് പ്രശാന്ത് രംഗത്തെത്തിയത്. 

വട്ടിയൂര്‍ക്കാവില്‍ പേര് വെട്ടിയത് ആരെന്ന് അന്വേഷിക്കാന്‍ കുമ്മനത്തോട് പ്രശാന്ത് ആവശ്യപ്പെട്ടു. എന്നാല്‍ കുമ്മനത്തിന്റെ ആരോപണത്തോട് കടകംപള്ളി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തന്നെ മുതിര്‍ന്ന നേതാവ് ആക്രമിച്ചതോടെ വിഷയം മണ്ഡലത്തിലും ചര്‍ച്ചയായി. എന്നാല്‍ കുമ്മനത്തിന്റെ ട്രാപ്പില്‍ വീഴാതെ തിരിച്ചാക്രമിച്ചായിരുന്നു പ്രശാന്തിന്റെ മറുപടി.

കുമ്മനത്തിന്റെ പേരുറപ്പിച്ച മണ്ഡലത്തില്‍ എസ് സുരേഷ് കടന്നു വന്നപ്പോള്‍ മുതല്‍ പെരുന്തച്ചന്‍ കോംപ്‌ളക്‌സില്‍ ഊന്നിയാണ് സിപിഎം പ്രചാരണം കൊഴുപ്പിക്കുന്നത്. കഴക്കൂട്ടത്തെ ഗുരുവിനേയും ശിഷ്യനേയും തമ്മില്‍ തെറ്റിക്കുന്ന പ്രസ്താവനയിലൂടെ മറുമരുന്ന് തേടുകയാണ് ബിജെപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു