കേരളം

ശബരിമലയില്‍ പോകുന്നവര്‍ ആചാരം പാലിക്കണം : അല്ലാതെ ആര് പോയാലും തെറ്റെന്ന് ഇടതുസ്ഥാനാര്‍ത്ഥി ശങ്കര്‍ റെ

സമകാലിക മലയാളം ഡെസ്ക്

മഞ്ചേശ്വരം : ആചാരം പാലിച്ച് ആര്‍ക്ക് വേണമെങ്കിലും ശബരിമലയില്‍ പ്രവേശനമാകാമെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ശബരിമലയില്‍ ആചാരം ലംഘിക്കുന്നതിനോട് യോജിപ്പില്ല. വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്ന ആളാണ് താനെന്നും ശങ്കര്‍ റെ പറഞ്ഞു. 

കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സ്ഥാനാര്‍ത്ഥികളുടെ  മുഖാമുഖം പരിപാടിയിലാണ് ശങ്കര്‍ റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയില്‍ പോകേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷേ, ശബരിമലയിലെ ആചാരമനുസരിച്ച് ചില ക്രമങ്ങളുണ്ട്, പോകുന്നവര്‍ അത് പാലിക്കണമെന്നാണ് തന്റെ വിശ്വാസം. അത് പാലിക്കാതെ ആര് പോയാലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപ്പാക്കേണ്ടതാണ്. അതിനെ കുറിച്ച് സര്‍ക്കാരാണ് പറയേണ്ടത്. നിലവിലുള്ള രീതി തുടരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും ശങ്കര്‍ റെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ