കേരളം

എക്‌സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസ് പ്രതി മരിച്ചത് മര്‍ദനമേറ്റ്; മരണകാരണം തലയ്ക്കും മുതുകിനുമേറ്റ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: എക്‌സൈസ് കസ്റ്റഡിയില്‍വെച്ച് കഞ്ചാവ് കേസ് പ്രതി മരിച്ചത് മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കും മുതുകിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശരീരത്തില്‍ ആകെ പന്ത്രണ്ട് ക്ഷതങ്ങളുണ്ട്. കൈമുട്ടുകൊണ്ട് മര്‍ദിച്ചതാകാം എന്നാണ് സൂചന. 

ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. മരണശേഷമാണ് രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ജീപ്പില്‍  കയറ്റി കൊണ്ടുപോകുന്നതിനിടെ പ്രതിക്ക് തലക്കറക്കമുണ്ടായെന്നും അപസ്മാരത്തിന്റെ ലക്ഷണമുണ്ടായതായും എക്‌സൈസ് പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ദേഹം മുഴുവന്‍ വെള്ളത്തില്‍ മുക്കിയത് പോലെയായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)