കേരളം

ഒളിച്ചോടിയ കമിതാക്കള്‍ സ്വര്‍ണമാല മോഷ്ടിച്ചു; പൊലീസ് തന്ത്രപൂര്‍വ്വം കുടുക്കി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപറമ്പില്‍ നിന്നും ഒളിച്ചോടിയ കമിതാക്കള്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. പന്നിയൂര്‍ സ്വദേശിനി ഷാഹിനയേയും ചന്തേരയില്‍ താമസിക്കുന്ന ഫസലുല്‍ റഹ്മാനെയുമാണ് കോഴിക്കോട് പൊലീസ് പിടികൂടിയത്. കോഴിക്കോടുള്ള മാളില്‍ നിന്ന് രണ്ട് വയസുകാരിയുടെ സ്വര്‍ണ മാല മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. 

സ്വര്‍ണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവരെ കുറിച്ചുള്ള വിവരം കിട്ടിയത്. തളിപറമ്പ് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.  ഇരുവരെയും പൊലീസ് തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടികളെ വലയിലാക്കി കടത്തിക്കൊണ്ടുപോകുന്ന വിരുതനാണ് അറസ്റ്റിലായ ഫസലുല്‍ റഹ്മാന്‍ എന്നാണ് പൊലീസിന്റെ സംശയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം