കേരളം

ട്രെയിനില്‍ നിന്നും മോഷ്ടിച്ച ബാഗിലെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അരലക്ഷം രൂപ പിന്‍വലിച്ചു ; മോഷ്ടാവ് കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ് : ട്രെയിനില്‍ മോഷണം നടത്തി വന്ന യുവാവ് റെയില്‍വേ പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ ചൊവ്വയിലെ സുല്‍ത്താന്‍ എന്ന നാഷിദ് ഷെയ്ക്ക് (38)  ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നുള്ള വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ കാഞ്ഞങ്ങാടേക്ക് വന്ന യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് മോഷണം പോയിരുന്നു.

ബാഗില്‍ നിന്നു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ എടിഎമ്മില്‍ നിന്നും ബസ് സ്റ്റാന്‍ഡ് പരിസരത്തെ എടിഎമ്മില്‍ നിന്നുമായി 54,000 രൂപ പിന്‍വലിക്കുകയും ചെയ്തു. ഈ കളവുമായി ബന്ധപ്പെട്ടാണ് ആര്‍പിഎഫ് നാഷിദ് ഷെയ്ക്കിനെ അറസ്റ്റ് ചെയ്തത്. 

ആര്‍പിഎഫ് പാലക്കാട് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും പ്രതി പിടിയിലായത്. പല സ്‌റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് നാഷിദെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ