കേരളം

വയനാട് ദേശീയപാത യാത്രാനിരോധനം; രാഹുല്‍ ഗാന്ധി ഇന്ന് ഉപവസിക്കും

സമകാലിക മലയാളം ഡെസ്ക്


സുല്‍ത്താന്‍ ബത്തേരി:  ദേശീയ പാത 766ലെ യാത്രാനിരോധനത്തിനെതിരെ എന്‍എച്ച് ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നടക്കുന്ന അനശ്ചിത കാല നിരാഹാരപ്പന്തലില്‍  രാഹുല്‍ഗാന്ധി എംപി ഇന്ന് 45 മിനിറ്റ് ഉപവസിക്കും.

രാവിലെ 9ന് രാഹുല്‍ സമരപ്പന്തലില്‍ എത്തും. നിരാഹാരമനുഷ്ഠിച്ച് ആരോഗ്യനില വഷളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

യാത്രാനിരോധനം സംബന്ധിച്ച് ആക്ഷന്‍ കമ്മറ്റി കേന്ദ്രമന്ത്രി മുരളീധരനുമായി ചര്‍ച്ച നടത്തി. എന്‍.എച്ച്. 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളാണ് ദേശീയ പാത 766 ലെ യാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനുമായി ചര്‍ച്ച നടത്തിയത്. ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

പാത അടച്ചാല്‍ ഉണ്ടാവുന്ന പ്രയാസം ഭാരവാഹികള്‍ മുരളീധരനെ ധരിപ്പിച്ചു. പാത പൂര്‍ണ്ണമായും അടച്ചാല്‍ അത് വലിയ പ്രയാസമുണ്ടാക്കുമെന്ന് മന്ത്രി മുരളീധരന്‍ പറഞ്ഞു. അദ്ദേഹം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി ഫോണില്‍ സംസാരിച്ചു. പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞതായി അദ്ദേഹം സമരസമിതി നേതാക്കളോട് പറഞ്ഞു. ദേശീയപാതയിലെ യാത്രാനിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഫലം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വയനാട്.

അതോടൊപ്പം, എന്‍.എച്ച്. 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ നടന്നുവരുന്ന പ്രക്ഷോഭം മുഖ്യമന്ത്രി പിണറായി വിജയന്റെയും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ ചെന്നാണ് മുഖ്യമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും കണ്ടത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറേയും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെയും കണ്ടു.

ദേശീയപാത 766 അടക്കരുതെന്നും പകരമായി മറ്റൊരു പാത ഇല്ലെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുടെ മുമ്പില്‍ അവതരിപ്പിച്ചു. പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയ കേന്ദ്രമന്ത്രിമാര്‍ വിഷയം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൈയില്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കാമെന്നു മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയും എം.പിയും നടത്തിയ ഇടപെടലിന്റെ ഭാഗമായി പ്രശ്‌നം അനുഭാവപൂര്‍ണമായ പരിഹരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ