കേരളം

രണ്ടു വര്‍ഷം മുന്‍പുണ്ടായ ദുരനുഭവത്തിന്റെ വൈരാഗ്യം; കണ്ടക്ടറുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു, ചെരിപ്പൂരി അടിച്ചു; യുവതിയുടെ പ്രതികാരം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സ്വകാര്യ ബസ് കണ്ടക്ടറുടെ കണ്ണില്‍ യുവതി മുളകുപൊടി എറിഞ്ഞു.തുടര്‍ന്ന് ബസിന്റെ ട്രിപ്പ് മുടങ്ങി. കണ്ടക്ടറെ ആശുപത്രിയിലേക്കയച്ച പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. 

ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. മഞ്ചേരി വഴിക്കടവ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറെയാണ് നാല്‍പ്പതുകാരി ചെരിപ്പൂരി അടിച്ച ശേഷം കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞത്.

2 വര്‍ഷം മുന്‍പുണ്ടായ ദുരനുഭവത്തിന് പ്രതികാരം വീട്ടിയതാണെന്നു പറയുന്നു. ആശുപത്രിയില്‍ കണ്ടക്ടര്‍ക്ക് ചികിത്സ നല്‍കി വിട്ടു. പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ യുവതിയെയും വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു