കേരളം

റോഡിന് പാകിസ്ഥാനെന്ന് പേര്; പ്രതിഷേധവുമായി ബിജെപി, തിരുത്തി പഞ്ചായത്ത് അധികൃതര്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനും കാനയ്ക്കും പാകിസ്ഥാന്റെ പേരിട്ട് ബോര്‍ഡ് വച്ചത് വിവാദമായി. കയ്പമംഗലം പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ റോഡിന് പാകിസ്ഥാന്റെ പേരു വന്നതാണ് പ്രതിഷേധത്തിന് കാരണമായത്. മൂന്നുപീടിക ബീച്ച് റോഡില്‍ നിന്ന് പോകുന്ന അയിരൂര്‍ പുത്തന്‍ പള്ളി റോഡിലാണ് കാന പണിപൂര്‍ത്തിയാക്കിയ പദ്ധതിയുടെ പേരില്‍ പാകിസ്ഥാന്‍ റോഡ് എന്ന് ബോര്‍ഡ് വച്ചത്.

ഇതിനെതിരെ ബിജെപി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.പ്രതിഷേധ യോഗത്തിന് ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. മുന്‍ ഭരണസമിതിയുടെ കാലത്താണ് റോഡിന്റെ പേര് ഇങ്ങനെ വന്നതെന്നും പുതിയ ഭരണ സമിതി പഞ്ചായത്ത് രേഖയില്‍ നിന്ന് നീക്കം ചെയ്തുവെന്നും കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേഷ് പറഞ്ഞു. 

മാത്രമല്ല റോഡിന്റെ സൈഡിലുള്ള കാനയുടെ പണി പൂര്‍ത്തിയായപ്പോള്‍ കോണ്‍ട്രാക്ടറാണ് പഴയ രേഖപ്രകാരം ബോര്‍ഡ് വച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ ബോര്‍ഡ് നീക്കം ചെയ്തതായും പ്രസിഡന്റ് പറഞ്ഞു.

വാര്‍ഡിന് തൊട്ടടുത്ത് പാകിസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഒരു കുടുംബം താമസിച്ചിരുന്നതുകൊണ്ട് ആ കുടുംബമായി ബന്ധപ്പെട്ടവരെ പാകിസ്ഥാന്‍കാരെന്ന് തമാശരൂപേണ വിളിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. അങ്ങനെയാകാം പഞ്ചായത്തിന്റെ ബന്ധപ്പെട്ട ഫയലില്‍ ഈ പേര്‍ വന്നു ചേര്‍ന്നതെന്ന് ഒരു മുന്‍ പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍